*സ്വീപ്: ഹരിത കര്‍മ്മ സേനയോടൊപ്പം *
സ്വീപിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്കായി വോട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എന്റെ വോട്ട്, എന്റെ അവകാശം എന്ന സന്ദേശം വീടുതോറും എത്തിക്കാന്‍ ഹരിത കര്‍മ്മ സേന മുന്നിട്ടിറങ്ങിയതിന് സംഘാടകര്‍ അഭിനന്ദനം അറിയിച്ചു. പരിപാടിയില്‍ പ്രവര്‍ത്തകര്‍ കൂട്ടായ്മയായി തെരഞ്ഞെടുപ്പ് പ്രതിജ്ഞ എടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
കല്‍പറ്റയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ കടത്തനാടന്‍ കളരിപയറ്റ് പരിശീലന കേന്ദ്രത്തില്‍ കളരി പ്രദര്‍ശനവും, ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. തോമസ്, ഗണേശന്‍ എന്നീ കളരി പരിശീലകരുടെ നേതൃത്വത്തിന്‍ നടന്ന കളരി പ്രദര്‍ശനം ദൃശ്യ വിരുന്നായി. ജില്ലാ നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കളക്ടര്‍ അര്‍ച്ചന ഉദ്ഘാടനം നിര്‍വഹിച്ചു. സ്വീപ് അംഗങ്ങളായ പി. എസ് രതീഷ്, കെ ഹംസ കെ.ദിലിപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാപ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അസി. കളക്ടര്‍ മെഡലുകള്‍ നല്‍കി ആദരിച്ചു.
- Log in to post comments