Post Category
നിയമസഭ തിരഞ്ഞെടുപ്പ് : ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നത് അറിയിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ പാര്‍ട്ടികളോ ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ്‌റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വറെ രേഖാമൂലം അറിയിക്കണം. expmcpta@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം. കൂടാതെ ഇലക്ഷന്‍ കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments