തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി അടുത്തഘട്ടവും പൂര്‍ണതയോടെയെന്ന് ജില്ലാ കലക്ടര്‍
ജില്ലയിലെ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകളുടെ രണ്ടാംഘട്ടവും സുഗമമായി പുരോഗമിക്കുന്നവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അഡിഷനല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പി.ബി. നൂഹ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഹര്‍ഷില്‍ മീണ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് അധ്യക്ഷനായ ജില്ലാ കലക്ടര്‍ പ്രവര്‍ത്തനപുരോഗതി വിശദമാക്കിയത്. രണ്ടാംഘട്ട പരിശീലനത്തിന് ഒരുക്കങ്ങളായി. തിരഞ്ഞെടുപ്പ് ജോലികള്‍ കൃത്യതയോടെ എന്നുറപ്പാക്കാന്‍ പ്രത്യേക പരിശീലനവുമുണ്ടാകും.
തപാല്‍ വോട്ട് സംവിധാനവും കൃത്യമെന്ന് ഉറപ്പാക്കി. 85 കഴിഞ്ഞവരുടെ വോട്ടെടുപ്പിനും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സൈബര്‍ പൊലിസ് സമൂഹമാധ്യമ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തര നിരീക്ഷണവും തുടര്‍നടപടിയും സ്വീകരിക്കുന്നു. മാധ്യമനിരീക്ഷണ വിഭാഗം പെയ്ഡ് ന്യൂസ് വിഭാഗത്തിലുള്ളവ കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ അനുമതിയില്ലാതെ നടത്തുന്ന 159 പ്രചാരണആവിഷ്‌കാരങ്ങള്‍ കണ്ടെത്തിയതോടെ വരണാധികാരികള്‍ മുഖാന്തിരം സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ക്കും നോട്ടീസ് നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗതിയിലാണ്.
അനധികൃത പണമിടപാട് മുതല്‍ വ്യാജമദ്യകടത്ത് വരെ കുറ്റകൃത്യങ്ങള്‍ സുശക്തമായ സംവിധാനങ്ങളിലൂടെ തടയുന്നുണ്ട്. വിവിധ സംഘങ്ങളുടെ നിരീക്ഷണ-പരിശോധനാസംവിധാനങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.
സിറ്റി പൊലിസ് കമ്മിഷണര്‍ ഹേമലത, റൂറല്‍ പൊലിസ് മേധാവി വിഷ്ണുപ്രദീപ്, സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍, വരണാധികാരികള്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments