Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഹോം വോട്ടിങ് ആരംഭിച്ചു
ഭിന്നശേഷിക്കാർ, 85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കായി വീടുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള ഹോം വോട്ടിങ് ജില്ലയിൽ ആരംഭിച്ചു. 85 വയസ്സിന് മുകളിലുള്ള 14117 വോട്ടർമാർക്കും, 4424 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിങിന് അവസരം. ഇതിനായി വിവിധ നിയോജകമണ്ഡലങ്ങളിലായി 221 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.
date
- Log in to post comments