Skip to main content

അവശ്യ സർവീസ് ജീവനക്കാർക്കുളള പോസ്റ്റൽ വോട്ടിംഗ് സെന്റർ മാർച്ച്‌ 31 മുതൽ

 

 ജില്ലയിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനുളള പോസ്റ്റൽ വോട്ടിംഗ് സെന്റർ മാർച്ച് 31 മുതൽ പ്രവർത്തനമാരംഭിക്കും. ഓരോ നിയോകമണ്ഡലത്തിലും ഓരോ കേന്ദ്രത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ പോസ്റ്റൽ വോട്ടിംഗ് സെന്റർ സജ്ജമാക്കും.

 ഫോം 12 ഡി യിൽ വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ച പോളിംഗ് ദിവസം ഡ്യൂട്ടിയിലുളള അവശ്യ സർവീസ് ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം.

 പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് പോസ്റ്റൽ വോട്ടിംഗ് സെന്റർ പ്രവർത്തിക്കുന്നത്. എല്ലാ അവശ്യ സർവീസ് ജീവനക്കാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വിലയേറിയ വോട്ടവകാശം വിനിയോഗിക്കണമെന്നും അറിയിക്കുന്നു.

നിയോകമണ്ഡലം തിരിച്ചുളള പോസ്റ്റൽ വോട്ടിംഗ് സെന്ററുകളുടെ വിവരം ചുവടെ ചേർക്കുന്നു.

61- ചേലക്കര - ഗവ. ഹയർ സെക്കന്ററി സ്കൂൾ, ചെറുതുരുത്തി
62 -കുന്നംകുളം - താലൂക്ക് ഓഫീസ് , കുന്നംകുളം
63 -ഗുരുവായൂർ- എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ചാവക്കാട്
64 -മണലൂർ- മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസ്
65 -വടക്കാഞ്ചേരി -കില ,  മുളങ്കുനത്തുക്കാവ്
66 -ഒല്ലൂർ - ജെ.പി.ഇ  ഹൈ സ്കൂൾ കൂർക്കഞ്ചേരി
67 -തൃശൂർ - റവന്യു ഡിവിഷണൽ ഓഫീസ് , തൃശൂർ
68 -നാട്ടിക -അന്തിക്കാട് ബ്ലോക്ക്‌ ഓഫീസ് കോൺഫറൻസ് ഹാൾ
69 -കൈപ്പമംഗലം - എം. ഇ. എസ് അസ്മാബി കോളേജ് പി വെമ്പാല്ലൂർ
70 -ഇരിങ്ങാലക്കുട -റവന്യു ഡിവിഷണൽ ഓഫീസ് , ഇരിങ്ങാലക്കുട
71- പുതുക്കാട് - കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാൾ,
72 -ചാലക്കുടി - കാർമൽ ഹയർ സെക്കന്ററി സ്കൂൾ , ചാലക്കുടി

73 -കൊടുങ്ങല്ലൂർ -പി.ഭാസ്കരൻ മെമ്മോറിയൽ എച്ച്. എസ്.എസ് , കൊടുങ്ങല്ലൂർ

date