Skip to main content

ജില്ലയിൽ ഹോം വോട്ടിംഗിന് തുടക്കമായി

ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗ്  ആരംഭിച്ചു. ജില്ലയിൽ 111 ടീമുകളെയാണ്  തിങ്കളാഴ്ച ഹോം വോട്ടിംഗിനായി നിയോഗിച്ചിരുന്നത്. രാവിലെ എട്ട് മണി മുതൽ ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും. 
വോട്ടിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കി സുരക്ഷിതമായ രീതിയിലാണ് വോട്ടെടുപ്പ് നടത്തുക. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോ ഗ്രാഫർ എന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗിന് എത്തുക.

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും (എ വി എസ് സി), ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണ് ( എ വി പി ഡി ) വീടുകളിൽ വോട്ട് ചെയ്യാൻ (ഹോം വോട്ടിംഗ്) സൗകര്യമൊരിക്കിയിരിക്കുന്നത്.

നിലവിൽ വോട്ടർ പട്ടികയിൽ 85 വയസിന് മുകളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള  ഫോം 12 ഡി പൂരിപ്പിച്ച്  ബന്ധപ്പെട്ട വരണാധികാരികൾക്ക് സമർപ്പിച്ചവർക്കാണ് ഹോം വോട്ടിംഗിനുള്ള പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുവാൻ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയും, ഇത് തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റും വേണമായിരുന്നു. 85 വയസിനു മുകളിലുള്ളവർ 12 ഡി ഫോറത്തിലുള്ള അപേക്ഷ നൽകിയാൽ മാത്രം മതിയായിരുന്നു.

date