Skip to main content

അവശ്യ സർവീസ് ജീവനക്കാർക്ക് മാര്‍ച്ച് 31 മുതല്‍ വോട്ട് രേഖപ്പെടുത്താം

കൊല്ലം ജില്ലയിലെ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെട്ട ജീവനക്കാർക്ക്  ഇന്ന് (മാര്‍ച്ച് 31) മുതല്‍ വോട്ട് രേഖപ്പെടുത്താം. വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ (പി.വി.സി) സജ്ജീകരിച്ചിട്ടുണ്ട്. അവശ്യ സർവീസ് വിഭാഗത്തിൽ (എ വി ഇ എസ്) ഉൾപ്പെട്ട ഫോം 12 ഡി വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക.  മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെയാണ് ജില്ലയിലെ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പി വി സികളിലെത്തി വോട്ട് രേഖപ്പെടുത്താം. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽവോട്ടിംഗ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ:

ചടയമംഗലം- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചടയമംഗലം, ചാത്തന്നൂര്‍- മിനി സിവില്‍ സ്റ്റേഷന്‍ ചാത്തന്നൂര്‍, ചവറ- ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജ് ചവറ, ഇരവിപുരം- ശ്രീനാരായണ കോളജ് (മെന്‍സ്) കൊല്ലം, കരുനാഗപ്പള്ളി- വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി, കൊല്ലം- സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് കൊല്ലം, കൊട്ടാരക്കര- സര്‍ക്കാര്‍ മോഡല്‍ നഴ്സറി സ്കൂള്‍,  കൊട്ടാരക്കര (കൊട്ടാരക്കര സർക്കാർ ബോയ്സ് എച്ച് എസ്- എച്ച് എസ് എസ് പരിസരം), കുണ്ടറ- എസ് എന്‍ എസ് എം എച്ച് എസ് എസ് ഇളമ്പല്ലൂര്‍, കുന്നത്തൂര്‍- ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ശാസ്താംകോട്ട, പത്തനാപുരം- മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജ്, പത്തനാപുരം, പുനലൂര്‍- സര്‍ക്കാര്‍ എച്ച് എസ് എസ് പുനലൂര്‍. 

date