Skip to main content

വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂർത്തിയായി

നിയമസഭാ  തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളിലേക്ക്  വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന  രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം' (ഇ എം എസ്) സോഫ്റ്റ്‌വെയർ മുഖേന പൊതുനിരീക്ഷകൻ്റെയും 
നിയമസഭാ മണ്ഡല  വരണാധികാരിയുടെയും നേതൃത്വത്തിൽ സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അതത്  വരണാധികാരികളുടെ കാര്യാലയത്തിലാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ നടന്നത്.

അരൂർ മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീ സറിൻ്റെ കാര്യാലയത്തിൽ നടന്നു. 210 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ  241 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 256 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.  പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദുവും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

ചേർത്തല മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ ആർ ആർ ഡെപ്യൂട്ടി കളക്ടറുടെ  കാര്യാലയത്തിൽ നടന്നു. 230 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ  264 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 280 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും ആർ ആർ ഡെപ്യൂട്ടി കളക്ടർ ഷാഹിന രാമകൃഷ്‌ണനും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

ആലപ്പുഴ മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ ആലപ്പുഴ സബ്കളക്ടറുടെ കാര്യാലയത്തിൽ (ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫീസിൽ ) നടന്നു. 219 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 251 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും
, 267 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും സബ് കളക്ടർ സമീർ കിഷനും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

അമ്പലപ്പുഴ മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ എൽ ആർ ഡെപ്യൂട്ടി കളക്ടറുടെ  കാര്യാലയത്തിൽ നടന്നു. 195 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ  224 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 237 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും എൽ ആർ ഡെപ്യൂട്ടി കളക്ടർ ജെ മോബിയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

കുട്ടനാട് മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നടന്നു. 180 
പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ  207 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 219 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.  പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും പ്രിൻസിപ്പൽ കൃഷി ഓഫീസർ വി പി സിന്ധുവും  സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

ഹരിപ്പാട് മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ എൽ എ ഡെപ്യൂട്ടി കളക്ടറുടെ  കാര്യാലയത്തിൽ നടന്നു. 204 
പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ  234 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 248 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.  പൊതു നിരീക്ഷകൻ പദും സിംഗ് അൽമയും എൽ എ ഡെപ്യൂട്ടി കളക്ടർ എസ് ഷീജയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

 കായംകുളം മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ എൽ എസ് ജി ഡി ജോ. ഡയറക്ടറുടെകാര്യാലയത്തിൽ നടന്നു. 225 
പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ  258 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 274 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.  പൊതു നിരീക്ഷകൻ പദും സിംഗ് അൽമയും എൽ എസ് ജി ഡി ജോ. ഡയറക്ടർ ബൈജു ജോസും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

മാവേലിക്കര മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ കാര്യലയത്തിൽ നടന്നു. 226 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 259 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 275 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പൊതു നിരീക്ഷകൻ പദും സിംഗ് അൽമയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാറും സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

ചെങ്ങന്നൂർ മണ്ഡലത്തിലെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ചെങ്ങന്നൂർ ആർഡിഒയുടെ കാര്യാലയത്തിൽ നടന്നു.  209 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 240 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 254 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പൊതു നിരീക്ഷകൻ പദും സിംഗ് അൽമ, വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ എം എസ് ഷാജു സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷന് നേതൃത്വം നൽകി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടന്ന ഈ നടപടികൾക്ക് ശേഷം, ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെയും കരുതൽ ( റിസർവ്) വച്ചിട്ടുള്ള യന്ത്രങ്ങളുടെയും പട്ടിക ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് കൈമാറിയിട്ടുണ്ട്. പോളിംഗ് ദിനത്തിൽ അതത് സ്റ്റേഷനുകളിൽ ഈ യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുന്നത്. ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 1898 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.

date