Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: അവശ്യ സര്‍വീസുകാര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നുമുതല്‍

 

ജില്ലയില്‍ സമര്‍പ്പിച്ചത് 4,707 അപേക്ഷകള്‍

നിയമസഭ തിരഞ്ഞെടുപ്പിനായി ഫോം 12 ഡി മുഖേന തപാല്‍ വോട്ടിനായി അപേക്ഷിച്ച എല്ലാ അവശ്യ സേവന വിഭാഗം ജീവനക്കാര്‍ക്കുമുള്ള തപാല്‍ വോട്ട് ഇന്ന് (മാര്‍ച്ച് 31) മുതല്‍ ഏപ്രില്‍ ഏഴ് വരെ രേഖപ്പെടുത്താം. തപാല്‍ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ അതത് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. 4,707 അപേക്ഷകളാണ് അവശ്യ സര്‍വീസുകാര്‍ക്കുള്ള തപാല്‍ വോട്ടിനായി ജില്ലയില്‍ സമര്‍പ്പിച്ചത്. 

സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുന്ന അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നവര്‍ അവരുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയും കരുതണം. ഇവ പോളിങ് ഓഫീസര്‍ ആവശ്യപ്പെടുമ്പോള്‍ കാണിക്കണം. പോലീസ്, അഗ്‌നിരക്ഷാ സേന, ജയില്‍, എക്‌സൈസ്, ഫോറസ്റ്റ്, മില്‍മ, വാട്ടര്‍ അതോറിറ്റി, ട്രഷറി, ആരോഗ്യ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ്, ബി.എസ്.എന്‍.എല്‍, തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നീ അവശ്യസേവന ജീവനക്കാരാണ് തപാല്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്.

മണ്ഡലം, പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍:

1. വടകര -വടകര ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 
2. കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
3. നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 
4. കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  
5.പേരാമ്പ്ര സി.കെ.ജി മെമോറിയല്‍ ഗവ. കോളേജ് എന്നതിന് പകരം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന് തിരുത്തണം 
6. ബാലുശ്ശേരി -ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍
7. എലത്തൂര്‍ -വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജ്
8. കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം എജുക്കേഷണല്‍ കോംപ്ലക്സ് മെയിന്‍ സ്റ്റേജ് 
9. കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ്
10. ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്  
11. കുന്ദമംഗലം -ഗവ. ലോ കോളേജ്, വെള്ളിമാടുകുന്ന്
12. കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്  
13. തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍

date