Skip to main content
കോര്‍പറേഷന്‍ പരിധിയിലെ പോളിങ് ബൂത്തുകള്‍ ഹരിത ബൂത്തുകളാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം സെക്രട്ടറി എന്‍ കെ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

കോര്‍പറേഷന്‍ പരിധിയിലെ പോളിങ് സ്‌റ്റേഷനുകള്‍ ഹരിത ബൂത്തുകളാക്കല്‍: യോഗം ചേര്‍ന്നു

 
നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ 396 ബൂത്തുകളെയും ഹരിത ബൂത്തുകളാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിഭാഗം ജീവനക്കാരുടെ യോഗം ചേര്‍ന്നു. ഓരോ പോളിങ് ബൂത്തിലും ഹരിത കര്‍മ സേനാംഗത്തെ ചുമതലപ്പെടുത്താനും പോളിങ് അവസാനിച്ചാല്‍ മാലിന്യം സംഭരണ കേന്ദ്രത്തില്‍ എത്തിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാന്‍ തയാറാക്കാനും തീരുമാനിച്ചു. പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യും. പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണ വിതരണത്തില്‍ ഗ്രീന്‍ പാക്കിങ് ഉറപ്പുവരുത്തും. പോളിങ് ബൂത്തുകളില്‍ ഹരിത ചട്ടം പാലിക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.  

യോഗം കോര്‍പറേഷന്‍ സെക്രട്ടറി എന്‍ കെ ഹരീഷ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്‍േറണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് ക്ലാസെടുത്തു.  ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ ദീലീപ് കുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജീഷ് ബാബു, അരുണപ്രഭ എന്നിവര്‍ സംസാരിച്ചു.

date