Skip to main content

*പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിംഗ്്*

ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള നിയോജക മണ്ഡലത്തിലെ വിഎഫ്‌സികളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെയുളള തീയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. മാനന്തവാടി: സെന്റ് പാട്രിക് ഹൈസ്‌ക്കൂള്‍, സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ ഹൈസ്‌ക്കൂള്‍, കല്‍പറ്റ: എസ് കെ എം ജെ എച്ച് എസ് എന്നിവയാണ്  വിഎഫ്‌സി സെന്ററുകള്‍. കൂടാതെ ഏപ്രില്‍ എട്ടിന്് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള നിയോജക മണ്ഡലത്തിലെ ഡിസ്്ട്രിബ്യൂഷന്‍ സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടായിരിക്കും. 

 

date