അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് (മാര്‍ച്ച് 31) മുതല്‍ വോട്ട് ചെയ്യാം
ഫോം 12 ഡി യില്‍ അപേക്ഷിച്ച അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പില്‍ നിന്നും തിരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് (മാര്‍ച്ച് 31) മുതല്‍ ഏപ്രില്‍ ആറ് വരെ സെന്ററുകളില്‍ എത്തി വോട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.
കേന്ദ്രങ്ങള്‍
തിരുവല്ല - സബ്കലക്ടര്‍ ഓഫീസ്, തിരുവല്ല
റാന്നി - സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള - കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി - എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ - സര്‍ക്കാര്‍ യു പി എസ്, അടൂര്‍
ഫോം 12 ല്‍ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അതാത് കേന്ദ്രങ്ങളില്‍ എത്തി ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഏഴ് വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം.
കേന്ദ്രങ്ങള്‍
തിരുവല്ല - സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, പാലിയക്കര, തിരുവല്ല
റാന്നി - സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള - കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി - എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ - സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ്, അടൂര്‍
- Log in to post comments