Skip to main content

തിരഞ്ഞെടുപ്പിന് തലേന്നും വോട്ടെടുപ്പ് ദിവസവും അച്ചടി പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

തിരഞ്ഞെടുപ്പിന് തലേന്നും വോട്ടെടുപ്പ് ദിവസവും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒമ്പതിനും തലേദിവസമായ ഏപ്രില്‍ എട്ടിനും പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളും വ്യക്തികളും കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയിരിക്കണം. പരസ്യം നല്‍കാന്‍ നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം.

 

 

date