Post Category
പോളിങ് ഉദ്യോഗസ്ഥര്‍ ഫോട്ടോ അപ്പ്ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണം
മലപ്പുറം ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ പോളിങ് ഉദ്യോഗസ്ഥരും ഏപ്രില്‍ അഞ്ചിന് മുന്‍പായി സോഫ്റ്റ് വെയറിൽ തങ്ങളുടെ ഫോട്ടോ അപ്പ്ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണം. പോളിങ് ഉദ്യോഗസ്ഥരുടെ ഐ.ഡി കാര്‍ഡുകള്‍ സമയബന്ധിതമായി പ്രിന്റ് ചെയ്യേണ്ടതിനാല്‍ എല്ലാ ഉദ്യോഗസ്ഥരും സമയക്രമം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments