Post Category
ഗുരു ഗോപിനാഥിന്റെ ഡോക്യുമെന്ററി ട്രെയിലർ പുറത്തിറങ്ങി
നടന ആചാര്യൻ ഗുരുഗോപിനാഥിന്റെ ജീവിതം പശ്ചാത്തലമാക്കിയ മഹാപഥം: ദ ജേർണി ഓഫ് എ ലെജൻഡ് ഡോക്യുമെന്ററിയുടെ ട്രെയിലർ ലോഞ്ച് സിനിമാതാരം അംബിക നിർവഹിച്ചു. വട്ടിയൂർക്കാവിലെ ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ ‘കളിയും ചിരിയും’ ക്യാമ്പിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സൂര്യകൃഷ്ണമൂർത്തി, സിനിമാതാരം ജോബി തുടങ്ങിയവർ സന്നിഹിതരായി. സബ്ന ശ്രീദേവി ശശിധരൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരിയും ക്യാമറ എൻ. അളഗപ്പനുമാണ് നിർവഹിച്ചത്.
പി.എൻ.എക്സ്. 1267/2026
date
- Log in to post comments