Skip to main content

തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് മൂവായിരത്തോളം പൊലിസ് ഉദ്യോഗസ്ഥര്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷ ക്രമീകരണം പൂര്‍ത്തിയായതായി ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്. ക്രമസമാധാനത്തിനായി മൂവായിരത്തോളം പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ 25  പ്രശ്ന ബാധിത ബൂത്തുകളില്‍ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തും. വോട്ടിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍  കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കും.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച എല്ലാവിധ നിയമ നടപടിയും സ്വീകരിക്കും. സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ജില്ല പൊലിസ് മേധാവി അഭ്യര്‍ഥിച്ചു.

date