Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 9,80,144 വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,80,144. സ്ത്രീകള്‍ 5,10,955, പുരുഷന്‍മാര്‍ 4,69,184, ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,15,168 പേര്‍. കുറവ് റാന്നി, 1,76,015. അടൂര്‍ 2,01,200 പേര്‍, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. 2789 പുരുഷന്മാരും 1308 സ്ത്രീകളുമുള്‍പ്പെടെ 4097 പ്രവാസി വോട്ടര്‍മാര്‍ ജില്ലയിലുണ്ട്. ആറന്മുള 1,054, തിരുവല്ല 980, അടൂര്‍ 838, റാന്നി 623, കോന്നി 602 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടൂര്‍ മണ്ഡലത്തിലെ 206-ാം നമ്പര്‍ ബൂത്ത് അറുകാലിക്കല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ (മധ്യഭാഗം), 1181 പേര്‍. കുറവ് കോന്നി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 228  ഗിരിജന്‍ ഉന്നതി ആവണിപ്പാറ അങ്കണവാടി, 71 വോട്ടര്‍മാര്‍.
 

date