Post Category
വാണിജ്യ സിലിണ്ടര്‍ ബുക്ക് ചെയ്യാം
വാണിജ്യ സിലിണ്ടറുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ / ഹോട്ടലുകള്‍ www.lpgtrackerkerala.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ സിലിണ്ടറുകള്‍ ബുക്ക് ചെയ്യാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. സിലിണ്ടര്‍ ലഭിക്കുന്നതിന് നിലവില്‍ തടസ്സമില്ല. ഗാര്‍ഹിക സിലിണ്ടറുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ കണ്ടുകെട്ടുകയും ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യും. ഗാര്‍ഹിക സിലിണ്ടര്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ അറിയിക്കാം.
ഫോണ്‍ : 0468 2222212, 9188527605.
date
- Log in to post comments