Skip to main content

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികം

ജില്ല സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാര്‍ഷികം ആചരിച്ചു. സാക്ഷരതാ യജ്ഞം മുന്‍ പ്രോജക്ട് ഓഫീസറും ഡയറി ഡവലപ്‌മെന്റ് ഓഫീസറുമായിരുന്ന എസ് അമീര്‍ ജാന്‍ യോഗം ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ റിസോഴ്‌സ് പേഴ്‌സണും മുന്‍ കോഴ്‌സ് കണ്‍വീനറുമായ അഫ്‌സല്‍ ആനപ്പാറ അധ്യക്ഷനായി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് , ഓഫീസ് അസിസ്റ്റന്റ് സുമ സത്യന്‍,   പ്രേരക്മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date