Post Category
പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്തു
പാലക്കാട് ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. സാമഗ്രികളുടെ വിതരണം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. ഗവ. വിക്ടോറിയ കോളേജില്‍ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി സന്ദര്‍ശിച്ച് വിലയിരുത്തി. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലും, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണം പാലക്കാട് ഗവ.വിക്ടോറിയ കോളേജിലുമായാണ് നടന്നത്.
date
- Log in to post comments