Skip to main content

മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി.ഓഫീസിൽ എപ്രിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ) ഇ-ചലാൻ അദാലത്ത് നടത്തുന്നു. 31.12.2024 വരെയുള്ള നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ്. കോടതിയിൽ സമർപ്പിക്കപ്പെട്ട കേസുകളും അദാലത്തിൽ തീർപ്പാക്കാവുന്നതാണ്. അദാലത്തിന് വരുന്നവർ വാഹന നമ്പർ മാത്രം കരുതിയാൽ മതി. വാഹന രേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല. എല്ലാ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date