Post Category
സൈറണ്‍ മുഴങ്ങി
ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പിന്റെ ഭാഗമായി ഏപ്രില്‍ 23 ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതലമട പ്രീ മെട്രിക് ഹോസ്റ്റല്‍, കോഴിപ്പാറ ജി എച്ച് എസ് എസ്, ഒറ്റപ്പാലം ഡഫ് സ്കൂള്‍, അട്ടപ്പാടി ഐ ടി ഐ, അഗളി ജി എച്ച് എസ് എസ്, അട്ടപ്പാടി മേലേമുറി കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ എന്നിവിടങ്ങളിലാണ് സൈറണുകള്‍ മുഴങ്ങിയത്.
date
- Log in to post comments