കുടുംബശ്രീ വാർഷിക കർമ്മപദ്ധതി: സംസ്ഥാനതല വർക്ക്‌ഷോപ്പ് സമാപിച്ചു
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷന്റെ 2026–27 വാർഷിക കർമ്മപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട സംസ്ഥാനതല ശില്പശാല സമാപിച്ചു. ഏപ്രിൽ 22 മുതൽ 24 വരെ തൃശൂർ കിലയിൽ സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ എല്ലാ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വിവിധ ജില്ലകളിലെ അനുഭവങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ വാർഷിക കർമ്മപദ്ധതി തയ്യാറാക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യം വക്കുന്നത്.
ശില്പശാലയിൽ വാർഷിക കർമ്മപദ്ധതിയുടെ ദിശയും മുൻഗണനകളും വിശദമായി ചർച്ച ചെയ്തു. എ എ പി യുടെ രൂപരേഖ, ലക്ഷ്യങ്ങൾ, ബജറ്റ് വിഭജനം എന്നിവ സംസ്ഥാന ടീം അവതരിപ്പിച്ചു. തീമാറ്റിക് ഗ്രൂപ്പുകളായി തിരിച്ച് ജില്ലാതല തന്ത്രങ്ങൾ, സമയക്രമം, വെല്ലുവിളികൾ എന്നിവ വിശകലനം ചെയ്തു. പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും നടപ്പാക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികളും പരിഹാര നിർദേശങ്ങളും ചർച്ച ചെയ്തു. ഓരോ ജില്ലയും തങ്ങളുടെ മുൻഗണനാപദ്ധതികളും തന്ത്രങ്ങളും അവതരിപ്പിച്ചു. വിവിധ നിർദേശങ്ങളും ചർച്ചകളും ഏകോപിപ്പിച്ച്
അന്തിമ രൂപരേഖ തയ്യാറാക്കി.
സ്റ്റേറ്റ് മിഷനിൽ നിന്ന് പ്രോഗ്രാം ഓഫീസർമാരായ കെ യു ശ്യാം കുമാർ ഡോ. എസ്. ഷാനവാസ്, മേഘ മേരി കോശി, എസ് ജോസ്നമോൾ, ദിലീപ്, പ്രദീപ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാർ, തുടങ്ങിയവർ വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി. ജില്ലകളിൽ നിന്നുള്ള ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സിറ്റി മിഷൻ മാനേജർമാർ, ഹരിത കർമ്മസേന ജില്ലാ കോർഡിനേറ്റർമാർ, അട്ടപ്പാടി സ്പെഷ്യൽ പ്രോജക്റ്റ് പി.എം.യു ഉദ്യോഗസ്ഥർ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ, നഗരസഭ–ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എൻ.യു.എൽ.എം വിഭാഗം അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
- Log in to post comments