Skip to main content

പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്‌ട്രേഷൻ തീയതി നീട്ടി

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ മലയാളം ഒരു വിഷയമായി പഠിക്കാത്ത വിദ്യാർഥികൾക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ മലയാളം അറിയാത്ത ജീവനക്കാർക്കുമായി നടത്തുന്ന 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ തീയതി ഏപ്രിൽ 30 വരെ നീട്ടി. 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്ന ഈ ആറുമാസക്കാലയളവിലുള്ള കോഴ്‌സിന് 500 രൂപ രജിസ്‌ട്രേഷൻ ഫീസും 3,500 രൂപ കോഴ്‌സ് ഫീസുമാണ് നിശ്ചയിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ www.literacymissionkerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആലപ്പുഴ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.  ഫോൺ:0477-2252095.

date