Skip to main content

മംഗലം ഡാം ഇന്ന് തുറക്കും

 

ജില്ലയില്‍ വേനല്‍ക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മംഗലം അണക്കെട്ടിന്റെ റിവര്‍ സ്ല്യൂയിസ് വഴി ഇന്ന് ( ഏപ്രില്‍ 29) ന് രാവിലെ എട്ടിന് പുഴയിലേക്ക് വെള്ളം തുറന്നുവിടും. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കേരള വാട്ടര്‍ അതോറിറ്റിയും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡാം തുറക്കുന്നത്.

date