Skip to main content

ഗോവർദ്ധിനിയ്ക്ക് ജില്ലയിൽ തുടക്കം

ജില്ലാതല ഉദ്ഘാടനം നടത്തി

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോവർദ്ധിനി 2025-26 പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ടി.ആർ ഡോ. ഷേർളി നിർവ്വഹിച്ചു. 
എടക്കുന്ന് മൃഗാശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊജക്ട് ഓഫീസർ ഡോ. ഫിജി ഫ്രാൻസിസ് അദ്ധ്യക്ഷയായി. ജില്ലയിൽ 400 പശുക്കുട്ടികൾക്കാണ് ഈ സാമ്പത്തിക വർഷം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ഉയർന്ന ജനിതക ശേഷിയുള്ള പശുക്കുട്ടികൾക്ക് ശാസ്ത്രീയ രീതിയിലുള്ള പരിപാലനവും ഗുണമേന്മയുള്ള തീറ്റയും കൃത്യമായ അളവിൽ നൽകി ഉയർന്ന പാലുൽപാദനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സബ്‌സിഡി നിരക്കിലുള്ള തീറ്റ, മികച്ച ചികിത്സ, ഇൻഷുറൻസ് പരിരക്ഷ, കർഷകർക്കുള്ള പരിശീലനം എന്നിവ   ഉൾക്കൊള്ളുന്നതാണ് പദ്ധതി. മൃഗാശുപത്രികളിൽ ജനന രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കന്നുകുട്ടികളിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്കായി വെറ്ററിനറി സർജൻ ഡോ. ജോമോൻ ചെറിയാൻ്റെ നേതൃത്വത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

date