Skip to main content

അസാപ് കേരള: സൗജന്യ പരിശീലനവും സ്റ്റൈപെൻഡും; ഒബിസി വിഭാഗക്കാർക്ക് അവസരം

സംസ്ഥാന സർക്കാരിന് കീഴിലുള്ള അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തിന് പരിശീലനം സൗജന്യം. കോഴ്‌സ് കാലയളവിൽ സ്റ്റൈപെൻഡും ലഭിക്കും. 

നാല് മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് (ഇലക്ട്രിക്കൽ / ഇ.സി.ഇ) എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ. താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 9495999675.
രജിസ്ട്രേഷൻ ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLSekydVyw7D4CWUZhObbr7rN7i1eluZ134vijCH7xtLVNEWm5g/viewform?usp=publish-editor.

date