Skip to main content

ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 18-ന്

മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വി ഡി ആർ എൽ  ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു ഒഴിവ്. ബി എസ് സി എം.എൽ.ടി അല്ലെങ്കിൽ പ്ലസ് ടുവിനൊപ്പം ഡി.എം.ഇ അംഗീകരിച്ച മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ്  യോഗ്യത. പ്രായപരിധി 40 വയസ്സ്.  പ്രതിമാസ വേതനം 20,000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 18-ന് രാവിലെ 10:30-ന്  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം. ഉദ്യോഗാർത്ഥികൾ കൂടുതലാണെങ്കിൽ പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ ഉണ്ടായിരിക്കും. ഫോൺ : 0484-2754000.

date