Post Category
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) 2026 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റാങ്ക്‌ലിസ്റ്റ് സംബന്ധിച്ച പരാതികൾ മേയ് 13 വൈകിട്ട് 5 ന് മുൻപായി lbstvpm@gmail.com വഴി സമർപ്പിക്കണം. പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
പി.എൻ.എക്‌സ്. 1453/2026
date
- Log in to post comments