Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

​വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം

ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിൽ വൈശാഖ മഹോത്സവകാലത്ത് ഭക്തജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു ക്ഷേത്ര വിശ്വാസികളായ 55 വയസ്സിൽ താഴെ പ്രായമുള്ള താൽപര്യമുള്ള വിമുക്തഭടൻമാർക്ക് അ​പേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയിൽ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ മെയ് 15 വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കുക.

സി.എൻ.സി കോഴ്‌സുകൾ

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം ടൂൾ റൂം കം ട്രെയിനിംഗ് സെൻറർ സി.എൻ.സി മില്ലിംഗ് ഓപ്പറേഷൻ, സി.എൻ.സി ലെയ്ത്ത് ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ദിവസത്തെ കോഴ്സുകളിലേക്ക് ഐടിഐ/പ്ലസ് ടു/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0494 2697188, 9895106748

എ സി മെക്കാനിക്ക് കോഴ്‌സ്

കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐഎംസിയുടെ 100% പ്ലേസ്‌മെന്റോടുകൂടിയ ആറ് മാസത്തെ എ സി മെക്കാനിക്ക് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകും. ഫോൺ: 8921512459, 7510481819.

അപേക്ഷ തീയതി നീട്ടി

2025-26 വർഷം വിവിധ വിഷയങ്ങളിൽ പോസ്റ്റ് മെട്രിക് പഠനം നടത്തിയ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് അനുകൂല്യങ്ങൾക്കുള്ളതും ലാപ്‌ടോപ് അനുവദിക്കാനുമുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന ഇ ഗ്രാന്റ്‌സ് പോർട്ടലിൽ മെയ് 31 വരെ സമർപ്പിക്കാം. വെബ്‌സൈറ്റ്: https://egrantz.kerala.gov.in/

റബ്ബർ കർഷകർക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി റബ്ബർ പുനർനടീലിന് 2026-27 വർഷത്തിലെ ധനസഹായം നൽകുന്നു. കുറഞ്ഞത് 25 സെന്റ് മുതൽ പരമാവധി അഞ്ച് ഹെക്ടർ വരെ റബ്ബർ കൃഷിയുള്ള കർഷകർക്ക് അപേക്ഷിക്കാം. ധനഹായം പരമാവധി രണ്ട് ഹെക്ടറ വരെ. ഹെക്ടറിന് 75000 രൂപ ധനസഹായം നൽകും. ആദ്യഗഡുവായി 55,000 രൂപയും ഒന്നാം വർഷം പൂർത്തിയായ സസ്യങ്ങളുടെ അതിജീവനവും വളർച്ചയും വിലയിരുത്തി രണ്ടാംഗഡുവായി 20,000 രൂപയും അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക് കേര ഫീൽഡ് ഓഫീസർമാരെ ബന്ധപ്പെടാം. ആഷ്ലി ജോസി-7698243657-തളിപ്പറമ്പ്, പൂർണ്ണിമ -7907400781-ശ്രീകണ്ഠാപുരം, മാളവിക സുരേന്ദ്രൻ-7306595447-ശ്രീകണ്ഠപുരം, ജ്യോത്സ്ന-7902972278-തലശ്ശേരി)

കരാർ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ  രാത്രി കാല മൃഗചികിത്സാ സേവനത്തിനും ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാർ അടിസ്ഥാനത്തിൽ  90 ദിവസത്തേക്ക് ബി വി എസ് സി ആൻഡ് എ എച്ച് വെറ്ററിനറി ബിരുദധാരികളെയും റേഡിയോഗ്രാഫറെയും ഡ്രൈവർ കം അറ്റന്റൻറിനെയും നിയമിക്കുന്നു.  താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 11 ന് യഥാക്രമം 11.30, 12.30, രണ്ട് മണി സമയങ്ങളിൽ കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700267

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് ലാബിലേക് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിലെ ഐഒടി ഉപകരണങ്ങളും കംപോണൻറ്‌സും വാങ്ങുന്നതിനു മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ് വെബ് സൈറ്റ് (www.geek.ac.in) സന്ദർശിക്കുകയോ 04972780226 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി മെയ് 18 ഉച്ച 12.30.

ടെൻഡർ ക്ഷണിച്ചു

കെ എസ് ആർ ടി സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലെക്‌സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെണ്ടർ ഫോറം കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ഓഫിസിൽ നിന്നും മെയ് 15 വരെ വിതരണം ചെയ്യും. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 18. ഫോൺ: 8606734843. 9188526762, 9947900560.

അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം

എൽ.ബി.എസ് സെന്റർ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ സ്‌കിൽ അപെക്‌സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹ്യൂമൺ റിസോഴ്‌സ് മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്.എസ്.എൽ.സിയോ അതിനു മുകളിലോ. കൂടുതൽ വിവരങ്ങൾക്ക്: എൽ.ബി.എസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ, ശ്രീനാരായണ പാർക്ക്, കണ്ണൂർ-67000, ഫോൺ: 0497-2702812, 8606907093. ഇ മെയിൽ: ഹയ.െസമിിൗൃ@ഴാമശഹ.രീാ

അധ്യാപക ഒഴിവുകൾ

ഗവ. ടൗൺ ഹയർ സെക്കൻഡറി സ്‌കൂൾ കണ്ണൂരിൽ (എസ് എൻ പാർക്കിന് സമീപം) ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി
സീനിയർ ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി സീനിയർ സൈക്കോളജി, എച്ച്.എസ്.എസ്.ടി സീനിയർ പൊളിറ്റിക്കൽ സയൻസ്, എച്ച്.എസ്.എസ്.ടി ജൂനിയർ കൊമേഴ്സ്, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്‌സ്, എച്ച്.എസ്.എസ്.ടി സീനിയർ സുവോളജി, എച്ച്.എസ്.എസ്.ടി സീനിയർ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25 ന് രാവിലെ 11 മണിക്ക് ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഗവ. കണ്ണൂർ സിറ്റി ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സീനിയർ അധ്യാപകന്റെയും, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447111547

ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് (സീനിയർ), ഗണിതം (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9895606211, 0497 2725242

തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സീനിയർ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജിയോഗ്രാഫി വിഷയങ്ങളിലും ജൂനിയർ വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, മലയാളം, ഇക്കണോമിക്‌സ്, കൊമേഴ്സ് വിഷയങ്ങളിലും അധ്യാപക ഒഴിവ്. അഭിമുഖം മേയ് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 0497 2835979

പട്ടുവം എംആർഎസിൽ പ്രവേശനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം ഗ്രാമപഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2026-27 അദ്ധ്യയന വർഷം അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളിൽ നിന്നും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കായിരിക്കും പ്രവേശനം. താൽപര്യമുള്ള വിദ്യാർഥികൾക്കായി മെയ് 13ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ പ്രവേശന പരീക്ഷ നടത്തും. ഫോൺ: ഹെഡ്മിസ്ട്രസ്: 9137930355, സീനിയർ സൂപ്രണ്ട് :  9961072938

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

കല്ല്യാശ്ശേരി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി കേന്ദ്രത്തിൽ ഈ വർഷത്തെ പ്രിലിംസ് കം മെയിൻസ് സിവിൽ സർവ്വിസ് പരീക്ഷാ പരിശിലനം ആരഭിച്ചു. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.ഫോൺ: 8281098875

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വാരാന്ത്യ സിവിൽ സർവീസ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ജൂൺ 7 ന് ക്ലാസുകൾ ആരംഭിക്കുന്ന ബാച്ചിലേക്ക് www.kscsa.org എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 8281098875.

date