അറിയിപ്പുകള്‍
റസ്‌ക്യൂ ഗാര്‍ഡ് നിയമനം
ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ 9-31) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലുള്ള ബേപ്പൂര്‍, കൊയിലാണ്ടി, പുതിയാപ്പ ബേസുകള്‍ കേന്ദ്രീകരിച്ച് കടല്‍രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താനും രക്ഷാപ്രവര്‍ത്തനം നടത്താനും ക്ഷമതയുള്ളവരുമായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന. പ്രായപരിധി: 20-60. ബയോഡേറ്റ, മത്സ്യത്തൊഴിലാളി തിരിച്ചറിയല്‍ കാര്‍ഡ്, വയസ്സ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 28ന് രാവിലെ 10.30ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് സമീപത്തെ പഴയ ഷെഡ് സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റി അവയില്‍നിന്ന് ലഭ്യമാകുന്ന സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 25ന് ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2414863.
- Log in to post comments