*മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശം*
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലെ 38-ാം വീട്ടിലാണ് ചൂരൽമല സ്കൂൾ റോഡിലെ കെ വിജയനും കുടുംബവും താമസം ആരംഭിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയും ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെ.ഒ അരുണും വീട്ടിലെത്തി ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള മുഴുവൻ നടപടിക്രമങ്ങളും കുടുംബത്തിന്റെ സാന്നിധ്യത്തിൽ പൂർത്തിയാക്കിയിരുന്നു.
ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപയുടെ സാധനങ്ങളും കുടുംബം വീട്ടിലെത്തിച്ചു. ഗുണമേന്മാ പരിശോധന പൂർത്തിയാക്കി വീടുകൾ ഏറ്റുവാങ്ങി കൂടുതൽ കുടുംബങ്ങൾ ടൗൺഷിപ്പിലേക്ക് താമസം മാറാൻ സജ്ജരായിട്ടുണ്ട്. ടൗൺഷിപ്പിൽ ഇതുവരെ 159 വീടുകളുടെ സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ച ബാക്കി 19 വീടുകളുടെയും കൂടി ഗുണമേന്മ പരിശോധന പൂർത്തിയാക്കി 178 വീടുകളും വരും ദിവസങ്ങളിൽ ഗുണഭോക്താക്കൾക്ക് കൈമാറും.
- Log in to post comments