Skip to main content
ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ നിര്‍വഹിക്കുന്നു

ഡെങ്കി ദിനാചരണം ജില്ലാതല ഉദ്ഘാടനം 

 

ഡെങ്കിപ്പനിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ പി സജീവന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ മലയില്‍, രാജേഷ്, വി കെ നാരായണന്‍, രാജേഷ് മഠത്തില്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ്, പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ ദിവ്യ, ആവള കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ ജാസ്മിന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ ടി അസീസ്, ആവള കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി പ്രസാദ് എന്നിവര്‍ സംസാരിച്ചു. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് ഉറവിടങ്ങളെ അറിയാം എന്ന പേരില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ വ്യക്തമാക്കുന്ന എന്റമോളജി പ്രദര്‍ശനം, ഉറവിടം തേടി എന്ന പേരില്‍ ഗൃഹസന്ദര്‍ശനം, ജല സ്രോതസ്സുകളില്‍ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കല്‍, വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

date