Skip to main content

സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന 20 ന്

വരാനിരിക്കുന്ന അധ്യയന വർഷത്തിലെ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധനയുടെ അവസാന ഘട്ടം മേയ് 20 ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ റീക്രിയേഷൻ ഗ്രൗണ്ടിൽ  നടത്തുമെന്ന് ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. 

ആദ്യഘട്ട പരിശോധനയിൽ പരാജയപ്പെട്ട  വാഹനങ്ങളും അന്നേ ദിവസം പരിശോധിക്കുന്നതാണ്. സ്കൂൾ അധികൃതർ വീഴ്ച കൂടാതെ അന്ന് തന്നെ വാഹനങ്ങൾ എത്തിക്കേണ്ടതാണ്. ഇനി മറ്റൊരു പരിശോധനയ്ക്കുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

കൂടാതെ, സ്കൂൾ ബസ് ഡ്രൈവർമാർക്കും ഡോർ അറ്റൻഡർമാർക്കുമുള്ള സുരക്ഷാ ബോധവൽക്കരണ ക്ലാസ് മേയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് പുന്നപ്ര കപ്പക്കട ജ്യോതി നികേതൻ   ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ആർ.ടി. ഓഫീസുമായി ബന്ധപ്പെടുക.

date