Skip to main content

അഭിമുഖം

ജീവനി കോളേജ് മെന്റൽ വെൽബീയിങ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയിൽ 2026-27  അക്കാദമിക വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) നെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സെക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 30 രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in, 9188900210.

പി.എൻ.എക്‌സ്. 1565/2026

date