ക്വട്ടേഷന്‍ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍(ഗവ മെഡിക്കല്‍ കോളേജ്) വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ജിക്കല്‍ ഐ.സി.യു വിഭാഗത്തിലേക്കുള്ള സാമഗ്രികള്‍, ഒഫ്താല്‍മോളജി വിഭാഗത്തിലേക്കാവശ്യമായ കണ്‍സ്യൂമബിള്‍സ്, ആശുപത്രി അണുബാധ നിയന്ത്രണ സ്റ്റോറിലേക്കാവശ്യമായ സാധനങ്ങള്‍ എന്നിവയാണ് ലഭ്യമാക്കേണ്ടത്. ദന്തരോഗ വിഭാഗത്തില്‍ പ്രവര്‍ത്തന രഹിതമായ കസേരകള്‍ സര്‍വീസ് ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ മെയ് 30 ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ലഭ്യമാക്കണം. അന്നേദിവസം 2.30ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ഒരോ വിഭാഗത്തിലേക്കും പ്രത്യേകം തയ്യാറാക്കിയ ക്വട്ടേഷനുകളാണ് ലഭ്യമാക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2974125.
- Log in to post comments