Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂർ ജില്ലയിൽ ഭൂജലവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ഭൂജല പര്യവേഷണ ഉപകരണങ്ങൾ പര്യവേഷണസ്ഥലങ്ങളിൽ എത്തിക്കുന്നതിനും 1500 സിസിക്ക് താഴെയുള്ള ടാക്സി പെർമിറ്റുള്ള വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ, വാഹന ഉടമകൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.
മുദ്രവെച്ച ക്വട്ടേഷനുകൾ ജൂൺ ഒന്നിന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മുൻപായി ജില്ല ഓഫീസർ, ഭൂജലവകുപ്പ്, സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ലോർ, അയ്യന്തോൾ 680003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ടോ 0487 2365563 എന്ന നമ്പറിലോ ബന്ധപ്പെടുക.
date
- Log in to post comments