Post Category
വിദ്യാഭ്യാസ അവാര്‍ഡ്
മത്സ്യത്തൊഴിലാളി ക്ഷേമസഹകരണസംഘങ്ങളിലും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോഡില് അംഗത്വമുള്ളവരുമായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളില്‍ 2026 മാര്‍ച്ച്/ ഏപ്രില്‍ നടന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു/ വി.എച്ച്.എസ്. ഇ./സിബിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ്/ എവണ്‍ നേടിയവര്‍ക്ക് മത്സ്യഫെഡ് വിദ്യാഭ്യാസഅവാര്ഡിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, പാസ് ബുക്ക് പകര്‍പ്പ് എന്നിവ പ്രോജക്ട് ഓഫീസറുടെ ശുപാര്‍ശയോടൊപ്പം ജൂണ്‍ ഒന്നിനകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9526041229.
date
- Log in to post comments