Post Category
മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ബി.എസ്സി പ്രോഗ്രാമുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ബി.എസ്സി കെമിസ്ട്രി എൻവയോൺമെന്റ് & വാട്ടർ മാനേജ്മെന്റ്, ബി.എസ്സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, എൻവയോൺമെന്റൽ കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് ബിരുദാനന്തര ബിരുദമാണ് മിനിമം യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുമായി ജൂൺ 05 ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.
date
- Log in to post comments