Skip to main content
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവും ജില്ലാതല വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചു

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവും ജില്ലാതല വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബി.എം.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവും ജില്ലാതല വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വി.സി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് അധ്യക്ഷനായി.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞന്‍ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, കണ്ണൂര്‍ സര്‍വകലാശാലാ സുവോളജി വിഭാഗം മേധാവി ഡോ. ആര്‍ ഷെയ്ഖ് മുഹമ്മദ് ഷംസുദ്ദീന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രാദേശിക 'ജൈവവൈവിധ്യ സംരക്ഷണവും ജനപങ്കാളിത്തവും' എന്ന വിഷയത്തെ മുന്‍നിര്‍ത്തി ചര്‍ച്ചയും നടന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന, കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ഷബ്‌ന സി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ.വി മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം ചെറുക്കുന്നതിനായി പ്രാദേശികമായി പ്രവര്‍ത്തിക്കുക എന്നതാണ് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം.

date