Skip to main content

*ഏകലവ്യ എം.ആര്‍.എസില്‍ നിയമനം*

 

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ലൈബ്രേറിയന്‍ നിയമനങ്ങള്‍ നടത്തുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, പി.ജി.ഡി.സി.എ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ആവശ്യം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ദേശീയ നഴ്‌സിംഗ് കൗണ്‍സില്‍/ കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നേഴ്‌സ് ആന്‍ഡ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ആണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് ആവശ്യം. ലൈബ്രറി സയന്‍സില്‍ ബിരുദമോ തത്തുല്യ യോഗ്യതോയാണ് ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള യോഗ്യത. 

പ്രവര്‍ത്തിപരിചയവും, ഇംഗ്ലീഷ്/ഹിന്ദി ഭാഷകളില്‍ ആശയ വിനിമയം നടത്താനുള്ള കഴിവും അഭികാമ്യം. പ്രായപരിധി 18നും 40നുമിടയില്‍. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30നും, ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30നും  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചക്ക് 12.30നും സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 296095.

 

date