Skip to main content

ജില്ലാതല അറിയിപ്പുകള്‍

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്‍ഡ് മോഡല്‍
കരിയര്‍ സെന്റര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മെയ് 23ന് രാവിലെ 9.30 മുതല്‍ ഉച്ച 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍, ഓഫീസ് സ്റ്റാഫ്, മാനേജര്‍ ട്രെയിനി, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്,
ഗ്രാജ്വേറ്റ് സെയില്‍സ് ട്രെയിനി തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന
യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ രണ്ട് സെറ്റ് ബയോഡാറ്റ സഹിതം എത്തണം. ഫോണ്‍: 0497 2703130.

അധ്യാപക നിയമനം

കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9497695450.

ഗാര്‍ഡനര്‍ നിയമനം

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ ഒഴിവുള്ള ഗാര്‍ഡനര്‍ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി നിര്‍ദേശിച്ചിരിക്കുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ യോഗ്യതയുള്ളവര്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ നാലിന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0497 2800167.

താല്‍പര്യപത്രം ക്ഷണിച്ചു

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ റീസര്‍വെ നമ്പര്‍ 163/3 ല്‍ ഉള്‍പ്പെട്ട 0.7490 ഹെക്ടറില്‍ 50 സെന്റ് ഭൂമിയില്‍ സ്ഥാപിച്ചിട്ടുളളതും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളളതുമായ കുടുംബശ്രീ ട്രെയിനിംഗ് സെന്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നടത്തിപ്പിനായി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ / സി ഡി എസുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. ഫോണ്‍: 0497 2700205.

date