Post Category
ടി യു കുരുവിളയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു
മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ടി.യു. കുരുവിളയുടെ നിര്യാണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹം കേരള കോൺഗ്രസ് പ്രസ്ഥാനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. നിയമസഭയിലെ സൗമ്യ സാന്നിധ്യമായിരുന്ന കുരുവിള രാഷ്ട്രീയ രംഗത്തും സാമൂഹ്യസേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവർത്തകനായിരുന്നതായും സ്പീക്കർ അനുസ്മരിച്ചു.
പി.എൻ.എക്‌സ്. 1716/2026
date
- Log in to post comments