Skip to main content

ഉപന്യാസ മത്സരം: തീയതി നീട്ടി

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾകോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ഉപന്യാസ രചനാ മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5 വരെ നീട്ടി. സ്‌കൂൾ തലത്തിൽ മുതൽ 12-ാം ക്ലാസ്സുവരെ 'വിദ്യാഭ്യാസ രംഗത്ത് മ്യൂസിയങ്ങളുടെ സ്വാധീനംഎന്ന വിഷയത്തിലും കോളേജ് തലത്തിൽ (ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക്) 'വിഭജിത ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾഎന്ന വിഷയത്തിലുമാണ് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നത്. എ4 പേപ്പറിൽ ടൈപ്പ് ചെയ്ത് 1500 വാക്കിൽ കവിയാത്ത ഉപന്യാസം സ്‌കൂൾ/കോളേജ്ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാരുടെ ആമുഖ കത്തോടുകൂടി museum@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. മത്സരത്തിൽ വിജയികളാകുന്ന ഒന്ന്രണ്ട്മൂന്ന് സ്ഥാനക്കാർക്ക് (ഇരു വിഭാഗത്തിലുമുള്ള) യഥാക്രമം 5,000, 3,000, 2,000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾക്ക്www.niyamasabha.org.

പി.എൻ.എക്‌സ്. 1717/2026

date