Skip to main content

നിരോധിച്ചു

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ പ്ലാസ്റ്റിക് കാരി ബാഗുകള്‍ (120 മൈക്രോണില്‍ താഴെ), പ്ലാസ്റ്റിക് കോട്ടിങ് ഉള്ള  കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണ്‍, തെര്‍മോകോള്‍ ആന്‍ഡ് സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, അലങ്കാരവസ്തുക്കള്‍, പ്ലാസ്റ്റിക് ഫളാഗ്,  പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പോളിഎത്തലീന്‍ കുടിവെള്ള ബോട്ടില്‍ (500 എംഎല്‍ കപ്പാസിറ്റിക്ക് താഴെ), പിവിസി മെറ്റീരിയല്‍സ് എന്നിവയുടെ ഉപയോഗം കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കര്‍ശനമായും നിരോധിച്ചു. ഈ ഉല്‍പന്നങ്ങള്‍ കൈവശം കണ്ടെത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 
 

date