Skip to main content

തീരദേശ കാലവര്‍ഷ മുന്നൊരുക്കം: അവലോകനയോഗം ചേർന്നു

തിരുവനന്തപുരം തീരദേശ മേഖലയില്‍ കാലവര്‍ഷ മുന്നൊരുക്കം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പു മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം നടത്തി.
 
കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകള്‍ സജ്ജീകരിക്കുന്നതിനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ പൂര്‍ണ്ണസഹകരണമുണ്ടാകുമെന്ന് മേയര്‍ വി.വി രാജേഷ് ഉറപ്പ് നല്‍കി.
 
ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, തിരുവനന്തപുരം നിയോജക മണ്ഡലപരിധിയില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

date