ഉദ്ഘാടന സജ്ജമായി ചാവക്കാട് കോടതി പുതിയ കെട്ടിടം
38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടം ആധുനിക സജ്ജീകരണങ്ങളോടെ ഉദ്ഘാടന സജ്ജമായി. എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സ്പെഷല്‍ ബില്‍ഡിംഗ് എഞ്ചിനീയര്‍ കെട്ടിടം ഉദ്ഘാടന സജ്ജമായതായി എംഎൽഎയെ അറിയിച്ചു.
ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ നിര്‍മ്മാണം, ചാവക്കാട് നഗരസഭ വെറ്റിനറി ഓഫീസിന് പുതിയ കെട്ടിടം എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം, ചേറ്റുവ രാമുകാര്യാട്ട് സ്മാരകം, അണ്ടത്തോട് സ്ക്കൂള്, ഏങ്ങണ്ടിയൂര്‍ കോട്ടക്കടപ്പുറം സ്ക്കൂള് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്നതായും കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കൊച്ചന്നൂര്‍ - മന്ദലാംകുന്ന് റോഡ്, നായരങ്ങാടി – ചക്കിത്തറ റോഡ്, അഞ്ഞൂര്- പിള്ളക്കാട് റോഡ് എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ നടന്നുവരുന്നതായി പി.ഡബ്ലിയു.ഡി റോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂര് - ജൂതക്കുളം റോഡിന്റെ ബി.സി പ്രവര്‍ത്തി എത്രയും വേഗം നടപ്പിലാക്കുന്നതിന് എംഎൽഎ ആവശ്യപ്പെട്ടു. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി പത്ത് കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡിന്റെ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതായി റോഡ് വിഭാഗം എക്സി.എഞ്ചിനീയര്‍ അറിയിച്ചു.
4.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുന്നയൂര്‍ക്കുളം കടല്‍ഭിത്തിയുടെ നിര്‍മ്മാണം നടന്നുവരുന്നതായും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ ചേറ്റുവ കായല്‍ സംരക്ഷണ പ്രവര്‍ത്തി ആരംഭിച്ചതായും ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരംകണ്ണി – മീന്‍കടവ് സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തിയുടെ കരാര്‍ അംഗീകരമായതിനാൽ ഉടന്‍ ആരംഭിക്കുമെന്നും ജലസേചനവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മണത്തല ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം സ്ക്കൂള് തുറക്കുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്കി. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി രാകേഷ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ സന്തോഷ്, റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്‍.വി ആന്റണി, കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബീന, വാട്ടര്‍ അതോറിറ്റി, അഡീഷണല്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ.ആര്.എഫ്.ബി തുടങ്ങിയ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments