Skip to main content

തദ്ദേശ സ്ഥാപന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മന്ത്രി കെ. എം. ഷാജി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനശുചിത്വമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ അടിയന്തരമായി വേഗത്തിലാക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർദേശിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന തദ്ദേശ വകുപ്പ് ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനനിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ളവ കാരണം തദ്ദേശസ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങളിൽ സ്വാഭാവികമായ കാലതാമസം ഉണ്ടായതായി മന്ത്രി വിലയിരുത്തി. ഈ സാഹചര്യം മറികടന്ന് എല്ലാ പദ്ധതികളും പൂർണതോതിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക പ്രവർത്തനപദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഏത് മേഖലയിലായാലും നിലവിലുള്ള പ്രവർത്തന കുടിശ്ശികകൾ (Backlog) അടിയന്തരമായി തീർത്ത് വികസന പദ്ധതികളും ശുചിത്വ പ്രവർത്തനങ്ങളും പൂർണതോതിൽ ട്രാക്കിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ഏകോപിതമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ ശുചിത്വ മിഷൻക്ലീൻ കേരള കമ്പനികേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് (KSWMP) എന്നിവയുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച വിശദമായ അവതരണങ്ങൾ നടന്നു. മാലിന്യ സംസ്‌കരണ രംഗത്തെ നിലവിലെ നേട്ടങ്ങൾഅടിസ്ഥാന സൗകര്യ വികസനംനേരിടുന്ന വെല്ലുവിളികൾഭാവി പ്രവർത്തന പദ്ധതികൾ എന്നിവ യോഗം വിശദമായി വിലയിരുത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾസെക്രട്ടറി ടി.വി. അനുപമപ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ഡയറക്ടർ (അർബൻ) സൂരജ് ഷാജിഡോ. ബിനു ഫ്രാൻസിസ്ദിവ്യ എസ്. അയ്യർ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ശുചിത്വ മിഷൻക്ലീൻ കേരള കമ്പനി, KSWMP എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 1839/2026

date