Skip to main content

ലോക പരിസ്ഥിതി ദിനാഘോഷം: സൗരോർജ്ജ പവർപ്ലാന്റ് സ്പോട്ട് രജിസ്ട്രേഷൻ നാളെയും തുടരും

 ജില്ലാ പഞ്ചായത്തും വിജ്ഞാൻസാഗറും ചേർന്ന് സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഹരിത ഊർജ്ജം വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി സൗരോർജ്ജ നിലയങ്ങളുടെ പ്രദർശനവും വൃക്ഷത്തൈ നടലും വിജ്ഞാൻ സാഗറിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌, വിജ്ഞാൻസാഗർ, ഗവ.ഹിന്ദി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, അനെർട്ട്, എൻ.ഡി.ആർ.എഫ്, ഗവ. എഞ്ചിനിയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം എന്നിവർ ചേർന്നാണ് പരിപാടി നടത്തിയത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുധിഷ് അധ്യക്ഷത വഹിച്ചു. എൻ. ഡി. ആർ. എഫ്. കമാൻഡന്റ് സുധാകർ, പ്രശാന്ത്, അനർട്ട് എഞ്ചിനിയർ പ്രിയേഷ്, സയന്റിസ്റ്റ് ഡോ ഗോവിന്ദൻ കുട്ടി, സി. ടി. അജിത് കുമാർ, പ്രീത പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സൗരോർജ്ജ പവർപ്ളാൻറ് സംബന്ധിച്ച പ്രായോഗിക സംശയനിവാരണം നടത്തുന്നതിനും പ്ളാൻറ് സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിനുമായി പരിപാടിയുടെ ഭാഗമായി സ്പോട്ട് രജിസ്ട്രേഷൻ നടത്തി. സോളാർ രജിസ്ട്രേഷൻ ശനിയാഴ്ചയും തുടരും. സോളാർ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാൻസാഗർ സ്പെഷ്യൽ ഓഫീസറെ 9447527301 എന്ന നമ്പറിൽ ബന്ധപ്പെടുക.
 

date