Post Category
ഗവ. പ്രത്യാശ ഭവനിലേക്ക് കരാർ നിയമനം: അഭിമുഖം ജൂൺ 12-ന്
മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിന് മുകളിലുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമപുരത്തെ പ്രത്യാശഭവനിലേക്ക് താമസക്കാരെ താമസിപ്പിച്ചു പരിചരിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. എട്ടാം ക്ലാസ് പാസായ സേവന മനോഭാവമുള്ളതുമായ 50 വയസിൽ കവിയാത്ത സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 12 ന് രാവിലെ 11ന് സ്ഥാപനത്തിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ- 0487 2325863, 9447923886.
date
- Log in to post comments